മണിക്കൂറുകൾ നീണ്ട തെരച്ചിൽ: പീച്ചി ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Published : May 09, 2024, 10:20 AM IST
മണിക്കൂറുകൾ നീണ്ട തെരച്ചിൽ: പീച്ചി ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Synopsis

ഇന്നലെ വൈകുന്നേരമാണ് വിദ്യാർത്ഥിയെ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കാണാതായത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് സ്കൂബ ടീം മൃതദേഹം കണ്ടെത്തിയത്. 

തൃശ്ശൂർ: പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് വിദ്യാർത്ഥി യഹിയയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് വിദ്യാർത്ഥിയെ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കാണാതായത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് സ്കൂബ ടീം മൃതദേഹം കണ്ടെത്തിയത്. മലപ്പുറം താനൂർ സ്വദേശിയാണ്. എസ്എഫ്ഐ ഭാരവാഹിയാണ് യഹിയ.

സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിൽ ഇറങ്ങിയ ഇയാൾ മുങ്ങി പോവുകയായിരുന്നു. എറണാകുളം മഹാരാജാസ് കോളജ് എം എസ് സി ബോട്ടണി വിദ്യാർഥിയായ യഹിയ പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇൻ്റേൺഷിപ്പിന് എത്തിയതായിരുന്നു. മന്ത്രി കെ രാജൻ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി ഇവിടെ എത്തിയിരുന്നു. തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയിരിക്കുന്നത്. 

 

 

PREV
click me!

Recommended Stories

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്
റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്