കോഴിക്കോട് ബീച്ചിന് സമീപം നീലത്തിമിംഗലത്തിന്‍റെ ജ‍ഡം കരക്കടിഞ്ഞു

Published : Sep 30, 2023, 04:04 PM IST
കോഴിക്കോട് ബീച്ചിന് സമീപം നീലത്തിമിംഗലത്തിന്‍റെ ജ‍ഡം കരക്കടിഞ്ഞു

Synopsis

പതിനഞ്ച് അടിയോളം നീളമുണ്ട്. മത്സ്യത്തൊഴിലാളികളാണ് കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ നീലത്തിമിംഗലത്തിന്‍റെ ജ‍ഡം കണ്ടത്. ശക്തമായ തിരയില്‍ പിന്നീട് കരക്കടിയുകയായിരുന്നു. ആരോ​ഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. കേട്ടറിയുന്ന നാട്ടുകാരും കാണാനെത്തുന്നുണ്ട്.   

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം നീലത്തിമിംഗലത്തിന്‍റെ ജ‍ഡം കരക്കടിഞ്ഞു. അഴുകിയ നിലയിലാണ് ജഡം. പതിനഞ്ച് അടിയോളം നീളമുണ്ട്. മത്സ്യത്തൊഴിലാളികളാണ് കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ നീലത്തിമിംഗലത്തിന്‍റെ ജ‍ഡം കണ്ടത്. ശക്തമായ തിരയില്‍ പിന്നീട് കരക്കടിയുകയായിരുന്നു. ആരോ​ഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. കേട്ടറിയുന്ന നാട്ടുകാരും കാണാനെത്തുന്നുണ്ട്. 

രാവിലെ എട്ടരയോടെയാണ് നീലത്തിമിം​ഗലത്തിന്റെ ജഢം കണ്ടതെന്ന് ലൈഫ് ​ഗാർഡ് പറയുന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കുകയായിരുന്നു. കാറ്റിനനുസരിച്ച് പിന്നീട് കരയ്ക്കടിയുകയായിരുന്നു. കപ്പൽ തട്ടിയതോ അസുഖം പിടിച്ചതോ ആവാം അപകടകാരണമെന്നും ലൈഫ് ​ഗാർഡ് പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം ജ‍ഡം മറവ് ചെയ്യും. 

അമ്മയെ കൊന്ന കേസിലെ പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

അന്ന് വേട്ടയാടപ്പെട്ടു, ഇന്ന് വോട്ട് ബാങ്കും തീവ്രവാദവും; കാനഡയിലെ സിഖ് വംശജരുടെ കഥ

https://www.youtube.com/watch?v=NkfSmHmsjDQ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് 14 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ, സുഹൃത്ത് ഇറങ്ങിയോടി; സംഭവം തിരുവനന്തപുരത്ത്
മതവിദ്വേഷം പ്രചരിപ്പിച്ചു, തൃശ്ശൂരിൽ അസം സ്വദേശി അറസ്റ്റിൽ, പാക് ബന്ധം, എകെ 47 തോക്കുകൾ വാങ്ങാൻ ശ്രമിച്ചെന്നും പൊലീസ്