Asianet News MalayalamAsianet News Malayalam

അമ്മയെ കൊന്ന കേസിലെ പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

വാകത്താനം പള്ളിക്ക് സമീപം ഉദിക്കൽ പാലത്തിലാണ് മൃതദേഹം കണ്ടത്. ഓട്ടോയിൽ കയർ കെട്ടി കഴുത്തിൽ കുരുക്കിട്ട ശേഷം പാലത്തിൽ നിന്ന് ചാടുകയായിരുന്നു. 2022 ൽ അമ്മ സതിയെ കൊന്ന കേസിൽ ജയിലിലായ ബിജു അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഓട്ടോ ഡ്രൈവറാണ് മരിച്ച ബിജു. 

 accused in the case of killing mother was found death fvv
Author
First Published Sep 30, 2023, 3:26 PM IST

കോട്ടയം: അമ്മയെ കൊന്ന കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം വാകത്താനത്താണ് സംഭവം. പനച്ചിക്കാട് സ്വദേശി ബിജുവാണ് മരിച്ചത്. 52 വയസ്സായിരുന്നു. വാകത്താനം പള്ളിക്ക് സമീപം ഉദിക്കൽ പാലത്തിലാണ് മൃതദേഹം കണ്ടത്. ഓട്ടോയിൽ കയർ കെട്ടി കഴുത്തിൽ കുരുക്കിട്ട ശേഷം പാലത്തിൽ നിന്ന് ചാടുകയായിരുന്നു. 2022 ൽ അമ്മ സതിയെ കൊന്ന കേസിൽ ജയിലിലായ ബിജു അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഓട്ടോ ഡ്രൈവറാണ് മരിച്ച ബിജു. 

'ബിസിനസ് ആവശ്യത്തിന് പോകുകയാണെന്നാണ് പറഞ്ഞത്, ശത്രുക്കള്‍ ഉള്ളതായി അറിയില്ല, സത്യം പുറത്തുകൊണ്ടുവരണം'

നേരത്തെ, കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു ബിജുവിന്റെ അമ്മ മരിച്ചത്. ഒരു സാധാരണ മരണം എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പിന്നീട് സംസ്കാര ചടങ്ങുകൾ നടത്തുന്നതിനിടെ ബന്ധുക്കൾക്ക് തോന്നിയ സംശയമാണ് പൊലീസിൽ അറിയിച്ചത്. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ബിജു അറസ്റ്റിലാവുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ബിജു മാനസിക അസ്വസ്ഥതകൾ കാണിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സ്വന്തം ഓട്ടോയിൽ കയർ കുടുക്കിട്ട് പുഴയിലേക്ക് ബിജു തൂങ്ങിമരിക്കുന്നത്. നാട്ടുകാർ കാണുമ്പോൾ തന്നെ മരിച്ച നിലയിലായിരുന്നു. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. 

അന്ന് വേട്ടയാടപ്പെട്ടു, ഇന്ന് വോട്ട് ബാങ്കും തീവ്രവാദവും; കാനഡയിലെ സിഖ് വംശജരുടെ കഥ 

https://www.youtube.com/watch?v=HLkNXG6S7Io

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios