ആരോ പുഴയിൽ ചാടിയെന്ന് സംശയം തോന്നി, ആദ്യം ചെരിപ്പും കണ്ണടയും കിട്ടി; തിരച്ചിലിൽ ആജ്ഞാത മൃതദേഹം കണ്ടെത്തി

Published : Mar 14, 2025, 02:47 AM IST
ആരോ പുഴയിൽ ചാടിയെന്ന് സംശയം തോന്നി, ആദ്യം ചെരിപ്പും കണ്ണടയും കിട്ടി; തിരച്ചിലിൽ ആജ്ഞാത മൃതദേഹം കണ്ടെത്തി

Synopsis

പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനായിട്ടില്ല.

കോഴിക്കോട്: കൊയിലാണ്ടി നെല്യാടി പുഴയില്‍ അജ്ഞാതന്‍ ചാടിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയോടെ നെല്യാടി പാലത്തില്‍ നിന്ന് ആരോ പുഴയിലേക്ക് ചാടിയെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പാലത്തിന് സമീപത്ത് നിന്ന് ഒരു ജോഡി ചെരിപ്പും കണ്ണടയും കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനായിട്ടില്ല.

പാലത്തിന് സമീപത്ത് നിന്നും 15 മീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. വെള്ള മുണ്ടും പച്ച നിറത്തിലുള്ള ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

വയനാട് ഉരുൾപൊട്ടൽ പുനരധിവാസം; അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു, 87 പരാതികളിൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് 6 പേരെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി
ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി