പൊലീസ് സ്റ്റേഷനിൽ ബോംബേറ്, വധശ്രമമുൾപ്പെടെ 7 ക്രിമിനൽ കേസുകൾ; കാപ്പാകേസ് പ്രതി ഇനി സെൻട്രൽ ജയിലിൽ

Published : Mar 14, 2025, 01:57 AM IST
പൊലീസ് സ്റ്റേഷനിൽ ബോംബേറ്, വധശ്രമമുൾപ്പെടെ 7 ക്രിമിനൽ കേസുകൾ; കാപ്പാകേസ് പ്രതി ഇനി സെൻട്രൽ ജയിലിൽ

Synopsis

കാട്ടാക്കട, വിളപ്പിൽശാല , നെയ്യാർഡാം, ആര്യനാട് പൊലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായതോടെ ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നു.

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞതടക്കം നിരവധി ക്രിമിനൽകേസുകളിലെ പ്രതിയായ വസീം(24)നെ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാട്ടാക്കട, വിളപ്പിൽശാല , നെയ്യാർഡാം, ആര്യനാട് പൊലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായതോടെ ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നു. പെരുംകുളം കൊണ്ണിയൂർ പൊന്നെടത്താംകുഴി സ്വദേശിയും അരുവിക്കര ചെക്കനാലപുറം ഡാം റോഡിൽ സി എസ് വില്ലയിൽ വാടകയ്ക്ക് താമസിക്കുന്നയാളുമായ ഇയാളെ കോട്ടൂരിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

റൂറൽ ജില്ലാ പൊലീസ് മേധാവി  കെ.എസ് സുദർശന്‍റെ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലാ കലക്റ്റർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് അരുവിക്കര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വധശ്രമക്കേസുകളടക്കം ഏഴോളം ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾ മുമ്പ് നെയ്യാർഡാം പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ജയിൽ ചാടി നഗരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്ന തടവുകാർ, പിടിക്കാനായി നാട്ടുകാർ; വീഡിയോ വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു