
കൊച്ചി: ജാർഖണ്ഡിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് മരിച്ച മലയാളി സിആർപിഎഫ് ജവാൻ ഷാഹുൽ ഹർഷന്റെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ബന്ധുക്കളും ചേര്‍ന്ന് എറ്റുവാങ്ങി. മൃതദേഹം ഇന്ന് കടുങ്ങല്ലൂർ പഞ്ചായത്ത് ഓഫീസിൽ പൊതു ദർശനത്തിന് വയ്ക്കും. ഒരുമണിയോടെ അടിയാറിലെ പൊതുസ്മശാനത്തില്‍ സംസ്ക്കരിക്കും.
ഭക്ഷണത്തെ ചൊല്ലി തര്‍ക്കം: സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് മലയാളി ജവാന്‍ കൊല്ലപ്പെട്ടു
മുപ്പത്തടം എസ്എസ് ബാവാസ് വീട്ടിൽ ബാലൻറെ മകനാണ് ഇരുപത്തിയൊമ്പതുകാരനായ ഷാഹുൽ ഹർഷൻ. ജാർഖണ്ഡിലെ ബൊക്കോറോയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. ഷാഹുല്‍ ഹര്‍ഷനെ കൂടാതെ സിആര്‍പിഎഫ് എഎസ്ഐ പുരാനന്ദ് ബുയ്യനും വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ദീപേന്ദ്ര യാദവ് എന്നയാളാണ് ഇരുവരേയും വെടിവെച്ചതെന്നാണ് വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam