ട്രെയിൻ തട്ടി മരിച്ചയാളുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ അഴുകിയ നിലയിൽ; പരാതി

Published : Sep 02, 2024, 05:26 PM ISTUpdated : Sep 02, 2024, 05:31 PM IST
ട്രെയിൻ തട്ടി മരിച്ചയാളുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ അഴുകിയ നിലയിൽ; പരാതി

Synopsis

ശനിയാഴ്ച്ച രാവിലെയാണ് പത്തനംതിട്ട കോഴഞ്ചേരി സ്വദേശി നാസർ(58) ട്രെയിൻ തട്ടി മരിച്ചത്.

മലപ്പുറം: മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയിൽ മൃതദേഹം അഴുകിയ നിലയില്‍. മോർച്ചറിയിൽ സൂക്ഷിച്ച പത്തനംതിട്ട സ്വദേശിയുടെ  മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയത് അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണമാണ് ഉയരുന്നത്. ഇക്കഴിഞ്ഞ  ശനിയാഴ്ച്ച രാവിലെയാണ് പത്തനംതിട്ട കോഴഞ്ചേരി സ്വദേശി നാസർ(58) ട്രെയിൻ തട്ടി മരിച്ചത്.

സംഭവത്തിനുശേഷം മൃതദേഹം ഏറ്റെടുക്കാൻ പത്തനംതിട്ടയിൽ നിന്നും ബന്ധുക്കള്‍ തിരൂരിലെ ആശുപത്രിയിലെത്തിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഫ്രീസര്‍ സംവിധാനം ഉള്‍പ്പെടെയുണ്ടായിരിക്കെ മോര്‍ച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയതില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. സംഭവത്തില്‍ ബന്ധുക്കള്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

ചേര്‍ത്തലയിൽ നവജാത ശിശുവിനെ കൈമാറിയതിൽ വഴിത്തിരിവ്; കുഞ്ഞിനെ വിറ്റുവെന്ന് മൊഴി, അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

 

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു