കാവടിക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

Published : May 29, 2026, 02:20 PM IST
death

Synopsis

തിരുവനന്തപുരം പേയാട് കാവടിക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി. പാങ്ങോട് ക്യാമ്പിലെ സൈനികനായ കോഴിക്കോട് സ്വദേശി സുജിത് ആണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഫയർഫോഴ്സും സ്കൂബ ടീമും ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്. 

തിരുവനന്തപുരം: പേയാട് കാവടിക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി.കാണാതായ സ്ഥലത്ത് നിന്നും താഴെയായി മുളയിൽ തങ്ങി മുങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം സ്കൂബ ടീമും കാട്ടാക്കട ഫയർഫോഴ്സ് സംഘവും ചേർന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ മൃതദേഹം കരയ്ക്കെത്തിച്ചത്.പാങ്ങോട് ക്യാമ്പിലെ സൈനികനായ കോഴിക്കോട് സ്വദേശി സുജിത് (34) ആണ് ഇന്നലെ കുളിക്കാനാറിങ്ങിയപ്പോള്‍ ഒഴുക്കിൽപ്പെട്ടത്. സുജിത്തിനൊപ്പം കുളിക്കാനിറങ്ങിയ മറ്റൊരു സൈനികനും ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി. മൂന്ന് സൈനികര്‍ക്കൊപ്പമാണ് സുജിത്ത് ഇവിടെ കുളിക്കാനെത്തിയത്. കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമാണ്. നിരവധി അപകടങ്ങള്‍ ഉണ്ടായ കാവടിക്കടവിൽ ഇന്നലെ നടത്തിയ തെരച്ചിലിൽ കണ്ടെത്താൻ കഴിയാതായതോടെ ഇന്ന് തെരച്ചിൽ തുടരുകയായിരുന്നു. ഒഴുക്കിൽപ്പെട്ട് വെള്ളത്തിൽ 10 അടിയോളം താഴ്ന്ന നിലയിലായിരുന്നു മൃതദേഹം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് 12 അംഗ സ്കൂബ ടീമും കാട്ടാക്കട യൂണിറ്റിലെ അംഗങ്ങളും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വന്തം ആവശ്യത്തിന് നട്ടുനനച്ചു, വീട്ടുമുറ്റത്തും പരിസരത്തും വളർത്തിയത് 8 കഞ്ചാവ് ചെടികൾ; യുവാവ് എക്സൈസ് പിടിയിൽ
സമയക്രമത്തെ ചൊല്ലിയുള്ള തർക്കം; ബസ്സിന് വട്ടം വച്ചു, യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ട് അകത്ത് കയറി ജീവനക്കാരനെ മർദിച്ച് മൂവർ സംഘം