മൂവാറ്റുപുഴയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു; ഒഴുക്കിൽ പെട്ടത് ഇന്നലെ വൈകിട്ട്

Published : Jun 05, 2023, 05:52 PM ISTUpdated : Jun 05, 2023, 11:57 PM IST
മൂവാറ്റുപുഴയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു; ഒഴുക്കിൽ പെട്ടത് ഇന്നലെ വൈകിട്ട്

Synopsis

ജോയലിനെ രക്ഷിക്കാനിറങ്ങിയ മറ്റൊരാളും ഒഴുക്കിൽ പെട്ടെങ്കിലും നാട്ടുകാർ രക്ഷിച്ച്  കരയ്ക്ക് എത്തിച്ചു.

എറണാകുളം: എറണാകുളം തമ്മാനിമറ്റം മുവാറ്റുപുഴയാറിൽ  കാണാതായ യുവാവിൻ്റെ മൃതദേഹം കിട്ടി. പിറവം നെച്ചൂർ കടവിലാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. കിഴക്കമ്പലം സ്വദേശി  ജോയൽ സണ്ണിയാണ്  (22)  മരിച്ചത്. ഇന്നലെ വൈകിട്ടാണ്  ജോയൽ  പുഴയിൽ അപകടത്തിൽ പെട്ടത്.  എറണാകുളം തമ്മാനിമറ്റത്ത് മൂവാറ്റുപുഴയാറിൽ  കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ രാവിലെ വീണ്ടും ആരംഭിച്ചിരുന്നു. 

ഇന്നലെ രാത്രിയോടെയാണ് പൂതൃക്ക പരിയാരത്ത് താമസിക്കുന്ന ജോയൽ സണ്ണിയെന്ന ഇരുപത്തിരണ്ടുകാരനെ പുഴയില്‍ കണാതായത്. ബന്ധുക്കൾക്കൊപ്പം എത്തിയ ജോയൽ  പുഴയിലേയ്ക്ക് ഇറങ്ങിയതിനു പിന്നാലെ ഒഴുക്കിൽപ്പെടുകയായിരുന്നു. ജോയലിനെ രക്ഷിക്കാനിറങ്ങിയ മറ്റൊരാളും ഒഴുക്കിൽ പെട്ടെങ്കിലും നാട്ടുകാർ രക്ഷിച്ച്  കരയ്ക്ക് എത്തിച്ചു. രാത്രി മൂന്ന് മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും ജോയലിനെ കണ്ടത്താനായില്ല. 

വീട്ടമ്മ ഓട്ടോ കൂലി നൽകി, തൃപ്തനാവാതെ വീണ്ടും മകനെ വിളിച്ചു, തൃശൂരിൽ റവന്യൂ ഇൻസ്പെക്ടർ പിടിയിലായത് ഇങ്ങനെ!

വീഡിയോ ഗെയിം കളിച്ച് കളിച്ച് 13 -കാരി നാല് മാസം കൊണ്ട് ചെലവഴിച്ചത് 52 ലക്ഷം രൂപ !

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി