അധ്യാപിക കുട്ടിയുടെ അമ്മയെ വിളിച്ച് തന്‍റെ സംശയം പറഞ്ഞു. പിന്നാലെ കുട്ടിയുടെ അമ്മ അവരുടെ ബാങ്ക് ബാലന്‍സ് നോക്കിയപ്പോഴാണ് നാലര ലക്ഷത്തോളം യുവാന്‍ തന്‍റെ അക്കൗണ്ടില്‍ നിന്നും പോയത് ശ്രദ്ധയില്‍പ്പെട്ടത്.
പുതിയ സാങ്കേതിക വിദ്യയുടെ കാലത്ത് പൊതുസമൂഹത്തോടൊപ്പം വളരുകയാണ് കുട്ടികളും. വളരെ ചെറുപ്പത്തില്‍ തന്നെ മൊബൈല്‍ സാങ്കേതിക വിദ്യയില്‍ പ്രവീണ്യം നേടുന്ന കുട്ടികള്‍ നമ്മുക്കിടയില്‍ തന്നെയുണ്ട്. പലപ്പോഴും അച്ഛനും അമ്മയ്ക്കും മൊബൈലിലെ പുതിയ ഫീച്ചറുകള്‍ പരിചയപ്പെടുത്തുന്നത് തന്നെ കൗമാരത്തിലേക്ക് കടന്ന അവരുടെ മക്കളായിരിക്കും. അത്രയ്ക്ക് ശക്തമാണ് കുട്ടികളുടെ മൊബൈല്‍ ഉപയോഗം. ഇതിനെതിരെ ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും അത്തരം കാര്യങ്ങളില്‍ കാര്യമായ മുന്നേറ്റമൊന്നും ഉണ്ടായിട്ടില്ല.
കുട്ടികളുടെ മൊബൈല്‍ ഉപയോഗം കാരണം പണം നഷ്ടമായ നിരവധി മാതാപിതാക്കളുടെ അനുഭവങ്ങള്‍ ഇതിന് മുമ്പും പുറത്ത് വന്നിരുന്നു. അത്തരമൊരു വാര്‍ത്തയാണിതും. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ 13 വയസ്സുള്ള ഒരു പെൺകുട്ടി മൊബൈൽ ഗെയിമുകൾക്ക് അടിമയായിരുന്നു. കുട്ടി കളിച്ച് കളിച്ച് അമ്മയുടെ അക്കൗണ്ടില്‍ നിന്നും 4,49,500 യുവാൻ (ഏതാണ്ട് 52 ലക്ഷത്തോളം രൂപ) കളിക്ക് വേണ്ടി ചെലവഴിച്ചു. ഒടുവില്‍ കുട്ടിയുടെ അധ്യാപിക കണ്ടെത്തും വരെ അമ്മയ്ക്ക് പണം നഷ്ടപ്പെട്ടതിനെ കുറിച്ച് പോലും അറിയില്ലായിരുന്നെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
25 വര്‍ഷത്തോളം നീണ്ട ഐവിഎഫ് ചികിത്സ, ഒടുവില്‍ 54 -ാം വയസില്‍ അമ്മയായി !
ക്ലാസിലിരിക്കുമ്പോള്‍ പോലും മൊബൈലിലേക്ക് നോക്കിയിരിക്കുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നതിനാല്‍ അധ്യാപിക കുട്ടിയെ ശ്രദ്ധിച്ചു. കുട്ടി ഓണ്‍ലൈനില്‍ ഗെയിമുകള്‍ക്ക് അടിമയാണെന്ന് അവര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് അധ്യാപിക കുട്ടിയുടെ അമ്മയെ വിളിച്ച് തന്‍റെ സംശയം പറഞ്ഞു. പിന്നാലെ കുട്ടിയുടെ അമ്മ അവരുടെ ബാങ്ക് ബാലന്‍സ് നോക്കിയപ്പോഴാണ് നാലര ലക്ഷത്തോളം യുവാന്‍ തന്‍റെ അക്കൗണ്ടില്‍ നിന്നും പോയത് ശ്രദ്ധയില്‍പ്പെട്ടത്. അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്നത് വളരെ കുറച്ച് യുവാന്‍ മാത്രം. തുടര്‍ന്ന് ബാങ്ക് സ്റ്റേറ്റ്മെന്‍റ്സ് പരിശോധിച്ചപ്പോള്‍ പണം മൊത്തം പോയത് ഒരു ഓണ്‍ലൈന്‍ പേ ടു പ്ലേ ഗെയിം അക്കൗണ്ടിലേക്ക്. അത് ഉപയോഗിക്കുന്നതാകട്ടെ മകളും.
മാതാപിതാക്കളുടെ ജോലി തിരക്ക് കാരണം വീടുകളില്‍ ഒറ്റപ്പെടുന്ന കുട്ടികള്‍ വളരെ വേഗമാണ് ഓണ്‍ലൈന്‍ ഗെയിമുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഏകാന്തതയെ മറികടക്കാനും അല്പനേരത്തെ വിനോദത്തിനുമായി ഇത്തരം ഗെയിമികളിലേക്ക് എത്തുന്ന തുടക്കക്കാര്‍ക്ക് നിരവധി ഓഫറുകളാണ് ഇത്തരം ഗെയിമിംഗ് പ്ലാറ്റ് ഫോമുകള്‍ നല്‍കുന്നത്. പതുക്കെ പതുക്കെ പുതിയ ഫീച്ചറുകള്‍ക്ക് പണം ആവശ്യപ്പെട്ടും. ആദ്യമൊക്കെ ചെറിയ തുകകള്‍ സമ്മാനമായും നല്‍കുന്നു. എന്നാല്‍, പിന്നീട് നമ്മള്‍ ഗെയിമിന് അടിപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ നമ്മുടെ കൈയില്‍ നിന്നും പല വഴികളിലൂടെ പണം ആവശ്യപ്പെട്ടും. കൂടുതല്‍ തിരികെ ലഭിക്കുമെന്ന വാഗ്ദാനം കൂടിയാകുമ്പോള്‍ പണം നല്‍കാന്‍ നമ്മള്‍ തയ്യാറാകുന്നു. എന്നാല്‍, ഒടുവില്‍ എല്ലാം നഷ്ടപ്പെടുമ്പോള്‍ മാത്രമാകും പലപ്പോഴും തിരിച്ചറിവുണ്ടാവുക. അപ്പോഴേക്കും ജീവിതം തന്നെ കൈവിട്ട് പോയ അവസ്ഥയിലാകും.
മമ്മി ചിത്രങ്ങളിലെ കാഴ്ച പോലെ....; കെയ്റോ നഗരത്തെ മൂടി പൊടിക്കാറ്റ്; കണ്ണ് തള്ളി നെറ്റിസണ്‍സ്
