
തൃശൂര്‍: ആളൂര്‍ റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ പിഞ്ചുകുഞ്ഞിനെ അഞ്ചുദിവസത്തിന് ശേഷവും തിരിച്ചറിയാനായില്ല. തലയോട്ടിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഓടുന്ന ട്രയിനില്‍ നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞതാകാം തലയോട്ടിക്ക് ക്ഷതമേറ്റ് മരണം സംഭവിക്കാന്‍ ഇടയാക്കിയതെന്ന നിഗമനത്തിലാണ് പൊലീസ്. കുട്ടിയെ തിരിച്ചറിയുന്നതിനായി നടത്തിയ അന്വേഷണങ്ങളെല്ലാം വഴിമുട്ടിയ അവസ്ഥയിലാണ്.
കുഞ്ഞിനെ തിരിച്ചറിയുന്നതിനായി ഒരാഴ്ചയായി നടത്തിവരുന്ന പരിശ്രമങ്ങള്‍ക്കൊന്നും അനുകൂല പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഈ പ്രായത്തിലുള്ള കുട്ടിയെ കാണാതായുള്ള റിപ്പോര്‍ട്ട് ഒരിടത്ത് നിന്നും ലഭിച്ചില്ല. റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.
മൂന്ന് ദിവസം കഴിഞ്ഞിട്ടും കുട്ടിയെ തിരിച്ചറിയുകയോ അവകാശികള്‍ എത്തുകയോ ചെയ്യാത്ത സാഹചര്യത്തില്‍ അജ്ഞാത മൃതദേഹമായി സംസ്‌കാരം നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. കൊടകര-മാള സംസ്ഥാന പാതയിലെ ആളൂര്‍ മേല്‍പ്പാലത്തിന് നൂറുമീറ്ററോളം അകലെയാണ് കഴിഞ്ഞ ഞായറാഴ്ച ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്‍റെ ജഡം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയതിനാല്‍ തിരിച്ചറിയാന്‍ പ്രയാസമുള്ള നിലയിലായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam