അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

Published : Aug 28, 2025, 11:19 AM IST
drowned death

Synopsis

ഏഴംഗ സംഘമാണ് പുഴയിൽ കുളിക്കാനെത്തിയത്. ഇതിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു.

പത്തനംതിട്ട: പത്തനംതിട്ട അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി. നബീൽ നിസാം എന്ന ഒമ്പതാം ക്ലാസുകാരൻ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കല്ലറകടവിലാണ് അപകടം ഉണ്ടായത്. ഒഴുക്കിൽപ്പെട്ട പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സൽ അജി എന്ന വിദ്യാർത്ഥിയുടെ മൃതദേഹം ചൊവ്വാഴ്ച തന്നെ കണ്ടെത്തിയിരുന്നു.

സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞെത്തി പുഴയിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്. ഏഴംഗ സംഘമാണ് പുഴയിൽ കുളിക്കാനെത്തിയത്. ഇതിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. നബീലിനായി രണ്ട് ദിവസമായി ഫയർഫഴ്സിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയിരുന്നു. ഇതിനിടയിലാണ് ഇന്ന് മെയിൻ കടവ് എന്ന ഭാഗത്ത് നിന്നും നബീലിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്