
മാന്നാർ: ബി ബി എ വിദ്യാർഥി അച്ചൻകോവിലാറ്റിൽ ചാടി മരിച്ചു. ചെന്നിത്തല സൗത്ത് പനവേലിൽ ഗീവർഗീസ് (രാജൻ)-കുഞ്ഞുമോൾ ദമ്പതികളുടെ മകൻ നിധിൻ വർഗീസ് (21) ആണ് മരിച്ചത്. കോട്ടയം പാത്താമുട്ടം സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയായിരുന്നു. ബുധനാഴ്ച രാവിലെ ആറരയോടെ യുവാവ് വലിയപെരുമ്പുഴ ആറ്റിലേക്ക് ചാടുന്നത് നാട്ടുകാരാണ് കണ്ടത്. മാവേലിക്കരയിൽനിന്ന് അഗ്നിരക്ഷാ യൂണിറ്റും തിരുവല്ലയിൽനിന്ന് സ്കൂബ ടീമുമെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തുടർന്ന് കഴിഞ്ഞദിവസം ഉച്ചയോടെയാണ് അച്ചൻകോവിലാറിലെ ചെന്നിത്തല വലിയപെരുമ്പുഴ കാങ്കേരി ദ്വീപിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചെന്നിത്തല സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. നിധി, നീതു എന്നിവർ സഹോദരങ്ങളാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam