തേനെടുക്കാൻ പോയി വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Published : Apr 09, 2025, 12:48 PM IST
തേനെടുക്കാൻ പോയി വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Synopsis

അഗ്നിരക്ഷാസേനയും ആറംഗ സ്കൂബ സംഘവും ചേർന്ന് നടത്തിയ തിരച്ചിലിൽ ആറ്റില വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

പാലക്കാട്: തേൻ എടുക്കാൻ പോയി കാണാതായ കരുവാര ഉന്നതിയിലെ മണികണ്‌ഠൻ്റെ (24) മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെയാണ് തിരച്ചില്‍ സംഘം മൃതദേഹം കണ്ടെത്തിയത്. പാലക്കാട് മണ്ണാർക്കാട് കരിമ്പ ആറ്റില വെള്ളച്ചാട്ടത്തിനു സമീപം തിങ്കളാഴ്ചയായിരുന്നു മണികണ്ഠനെ വെള്ളച്ചാട്ടത്തില്‍ കാണാതായത്. അഗ്നിരക്ഷാസേനയും ആറംഗ സ്കൂബ സംഘവും ചേർന്ന് നടത്തിയ തിരച്ചിലിൽ ആറ്റില വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

Asianet News Live

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം