
ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂരില്‍ വരട്ടാറില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ നന്നാട് ചേക്കോട്ടില്‍ കോളനിക്കു സമീപത്തു നിന്നും കണ്ടെത്തി. നന്നാട് മാങ്ങത്തറയില്‍ എം കെ കൃഷ്ണന്‍കുട്ടിയുടേയും ചന്ദ്രമതിയമ്മയുടേയും മകന്‍ കെ എം സുരേഷ് (39)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.25 ഓടെയാണ് സുരേഷ് നന്നാട് തെക്കുംമുറിയില്‍ പാലത്തിനു സമീപം കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കുള്ള പ്രദേശമാണിവിടെ. ഫയര്‍ഫോഴ്‌സും ,നാട്ടുകാരും ചേര്‍ന്ന് വെള്ളിയാഴ്ച രാത്രി 7 മണി വരെ തെരച്ചില്‍ തുടര്‍ന്നു എങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെ (എന്‍ ഡി ആര്‍ എഫ്) ദേശീയ ദുരന്തനിവാരണ സേനയുടെ നാലാം ബറ്റാലിയന്റ സഹായം തേടുകയായിരുന്നു.
ഡപ്യൂട്ടി കമാന്‍ഡര്‍ ടി എം ജിതേഷ്, സബ് ഇന്‍സ്‌പെക്ടര്‍ സുകേഷ് ദറിയ, ജി എസ് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ തൃശൂര്‍ പള്ളിമുളയില്‍ നിന്നും എത്തിയ 20 അംഗ ടീം ഇന്ന് രാവിലെ 8 മുതല്‍ വരട്ടറ്റില്‍ തെരച്ചില്‍ ആരംഭിച്ചു. തെക്കുംമുറി പാലത്തില്‍ നിന്നും ഏകദേശം എണ്ണൂറ് മീറ്റര്‍ പടിഞ്ഞാറ് മാറി എന്‍ ഡി ആര്‍ എഫിന്റെ രണ്ട് ബോട്ടില്‍ 4 വിദഗ്ദ്ധ ഡൈവിംഗ് വിദഗ്ദ്ധര്‍ ഉള്‍പ്പെടെ 22 പേരടങ്ങുന്ന ടീം നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്ന് വൈകിട്ട് 5.15 ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam