നൊട്ടമല വളവിൽ സുരക്ഷാ ഭിത്തിയും തകർത്ത് ബൊലേറോ താഴേക്ക് മറിഞ്ഞു, അഞ്ച് പേർക്ക് പരിക്ക്

Published : Jul 23, 2023, 01:01 PM ISTUpdated : Jul 24, 2023, 03:55 PM IST
നൊട്ടമല വളവിൽ സുരക്ഷാ ഭിത്തിയും തകർത്ത് ബൊലേറോ താഴേക്ക് മറിഞ്ഞു, അഞ്ച് പേർക്ക് പരിക്ക്

Synopsis

ണ്ണാർക്കാട് നൊട്ടമല വളവിൽ വാഹനം താഴേക്ക് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു

പാലക്കാട്: മണ്ണാർക്കാട് നൊട്ടമല വളവിൽ വാഹനം താഴേക്ക് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു .നൊട്ടമല ഒന്നാം വളവിൽ നിന്ന് നിയന്ത്രണം വിട്ട ബോലേറോ താഴേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. രാമനാട്ടുകരയിൽ പാലക്കാട്ടേക്ക് പോവുകയായിരുന്ന ബൊലേറോ ഒന്നാം വളവിൽ വച്ച് നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. 

അപകടത്തിൽ  യാത്രക്കാരായ മലപ്പുറം ചേളാരി റാസിക്ക്, ചേലേബ്ര നബീൽ, രാമനാട്ടുകര അജ്മൽ, ചേലേമ്പ്ര ആദിൽ, മലപ്പുറം നെച്ചിക്കാട്ടിൽ ഷിബിലി എന്നിവർക്ക് പരിക്കേറ്റു. ഒരാൾക്ക് മാത്രമാണ് സാരമായി പരിക്കേറ്റത്. ഇവരെ പെരിന്തൽ മണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളവിലെ സുരക്ഷാ ഭിത്തിയും തകർത്താണ് വാഹനം താഴേക്ക് മറിഞ്ഞത്.

Read more:  അനന്തപുരി എഫ്എം നിര്‍ത്തലാക്കിയ തീരുമാനം പിന്‍വലിക്കണം; കേന്ദ്ര മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

അതേസമയം,ഹരിപ്പാട് ബൈക്ക് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്. കാർത്തികപ്പള്ളി മഹാദേവികാട് നന്ദനത്തിൽ പരേതനായ സജികുമാറിന്റെ മകൻ ആകാശ് (22) ആണ് മരിച്ചത്. കാർത്തികപ്പള്ളി കുരിശുംമൂടിനടുത്തു വെച്ച് സൈക്കിളിലും തുടർന്ന് സമീപത്തെ വെൽഡിങ് വർക്ഷോപ്പിന്റെ മതിലിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻതന്നെ ആംബുലൻസ് ഹരിപ്പാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് ഇടിച്ച സൈക്കിൾ യാത്രികന്‍ അശ്വിൻ മാധവിനെ (12) കാലിനു ഗുരുതര പരുക്കുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിതയാണ് ആകാശിന്റെ മാതാവ്. സഹോദരി അർച്ചന.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വിനോദ സഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം