
കോഴിക്കോട്: കോഴിക്കോട് വടകരയിൽ പോക്സോ പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. വടകര കോട്ടക്കടവ് അബ്ദുൾ റസാഖിന്‍റെ വീടിന് നേരെയാണ് രാവിലെ പെട്രോൾ ബോംബ് എറിഞ്ഞത്. ആക്രമണത്തില്‍ വീടിന്‍റെ ജനൽച്ചില്ലുകളും എറിഞ്ഞ് തകർത്തിട്ടുണ്ട്. വീടിനകത്തേക്ക് പെട്രോൾ ബോംബ് പതിക്കാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
കഴിഞ്ഞ ദിവസം പത്ത് വയസുകാരിയെ പീഡിപ്പിച്ചതിന് വടകര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. വീടിന് പരിസരത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ കഴിഞ്ഞ ദിവസമാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ വടകര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീടാക്രമിച്ചവരെ കുറിച്ച് ഇതുവരെ വിവരം കിട്ടിയിട്ടില്ലെന്നും അന്വേഷണം നടക്കുന്നെന്നും വടകര പൊലീസ് അറിയിച്ചു.
Also Read: ഇത് പരസ്യമല്ല! സൊമാറ്റോയുടെ ടീഷർട്ടും ബാഗുമിട്ട് ബൈക്കുമായി യുവതി; പ്രതികരിച്ച് സൊമാറ്റോ സിഇഒ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam