വോട്ട് ചെയ്യാനെത്തിയ ടി.കെ.​ഗോവിന്ദനും ഭാര്യക്കും കൂവൽ

Published : Apr 09, 2026, 09:41 PM IST
govindan

Synopsis

ടി.കെ. ശ്യാമള മത്സരിക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചാണ് ​ഗോവിന്ദൻ വിമത ശബ്ദം ഉയർത്തിയത്. പിന്നാലെ ​ഗോവിന്ദനെ പാർട്ടി പുറത്താക്കി. ഇതോടെ തളിപ്പറമ്പിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. 

കണ്ണൂർ: തളിപ്പറമ്പ് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാർഥി ടി.കെ. ​ഗോവിന്ദനും ഭാര്യക്കും വോട്ട് ചെയ്യാനെത്തിയപ്പോൾ കൂവൽ. സിപിഎം പ്രവർത്തകരാണ് ​ഗോവിന്ദനെ കൂവിയത്. ഏറെ നേരം പൊലീസിനോട് പരാതി പറഞ്ഞെങ്കിലും കൂവൽ തുടർന്നു. ഇതോടെ ഇരുവരും വോട്ട് ചെയ്ത് പെട്ടെന്ന് മടങ്ങി. നേരത്തെ സിപിഎം വനിതാ നേതാവും എം.വി. ​ഗോവിന്ദന്റെ ഭാര്യയുമായ ടി.കെ. ശ്യാമള മത്സരിക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചാണ് ​ഗോവിന്ദൻ വിമത ശബ്ദം ഉയർത്തിയത്. പിന്നാലെ ​ഗോവിന്ദനെ പാർട്ടി പുറത്താക്കി. ഇതോടെ തളിപ്പറമ്പിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊയിലാണ്ടി സ്റ്റാൻഡിൽ നിർത്തിയിട്ട സ്വകാര്യ ബസ് മോഷ്ടിച്ച് കടത്തി; യാത്രയ്ക്കിടെ ചെളിയിൽതാഴ്ന്നതോടെ മോഷ്ടാക്കൾ ബസ് ഉപേക്ഷിച്ച് മുങ്ങി
പള്ളിയിലെ ഖത്തീബിനെ ചൊല്ലി തര്‍ക്കം; വടകര മാടാക്കര പള്ളിയില്‍ പൊലീസ് ലാത്തിവീശി