
കൊല്ലം: പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ വ്യാജ പാസ് ഉപയോഗിച്ച് അനധികൃതമായി മണ്ണ് കടത്തിയ ലോറികൾ പോലീസ് പിടിച്ചെടുത്തു. കൊടുമൺ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ സീലും ഒപ്പും പതിപ്പിച്ച വ്യാജ പാസ് ഉപയോഗിച്ച് കരമണ്ണ് കടത്തിയ 3 ലോറികളാണ് ശൂരനാട് പോലീസ് പിടികൂടിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശൂരനാട് കെ.സി.റ്റി മുക്കിൽ നടന്ന വാഹന പരിശോധനയിലാണ് ലോറികൾ പിടിയിലായത്. 3 പേരെ അറസ്റ്റ് ചെയ്തു.
പോരുവഴി ഇടയ്ക്കാട് സിദ്ധാർത്ഥ ഭവനത്തിൽ അഖിൽ സിദ്ധാർത്ഥ്, പോരുവഴി ഇടയ്ക്കാട് സിദ്ധാർത്ഥ ഭവനത്തിൽ അഖിൽ സിദ്ധാർത്ഥ്, പോരുവഴി ഇടയ്ക്കാട് സജി നിവാസിൽ അഭിദേവ് എന്നീ വാഹന ഉടമകളെയും, തൊടിയൂർ ഐക്കരവിളയിൽ സഞ്ജു, പതാരം രതീഷ് ഭവനിൽ രതീഷ്, തെങ്ങമം പ്ലാവിളയിൽ വീട്ടിൽ രതീഷ് എന്നിവരെയും പ്രതികളാക്കിയാണ് കേസെടുത്തത്. രണ്ട് പേർക്കായി അന്വേഷണം ആരംഭിച്ചു. വ്യാജ പാസ് ഉപയോഗിച്ച് മണ്ണ് കടത്തുന്ന മാഫിയ പ്രദേശങ്ങളിൽ സജീവമാണ്. അതിനാൽ പരിശോധന ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. ശൂരനാട് എസ്എച്ച്ഒ എസ്. ശ്രീകുമാർ എസ്.ഐ പ്രശാന്ത്, സി.പി.ഒ അരുൺരാജ്, വി.ബിജു എന്നിവരുൾപ്പട്ട സംഘമാണ് ലോറികൾ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam