സുഹൃത്തുക്കൾക്കൊപ്പം റിസോർട്ടിൽ മുറിയെടുത്ത യുവാവ്, രാവിലെ 8 മണി കഴിഞ്ഞിട്ടും എഴുന്നേറ്റില്ല; ബിഎൽഒ മരിച്ച നിലയിൽ

Published : Mar 23, 2026, 01:35 PM IST
Youth found dead in resort

Synopsis

ശനിയാഴ്ചയാണ് എട്ട് സുഹൃത്തുക്കളോടൊപ്പം സന്തോഷ് ഷെൽസ് റിവേറിയ റിസോർട്ടിൽ മുറിയെടുത്തത്. ഞായറാഴ്ച രാവിലെ എട്ട് മണിയായിട്ടും സന്തോഷ് എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചുണർത്താൻ ശ്രമിച്ചു എങ്കിലും പ്രതികരണം ഉണ്ടായില്ല.

കൊച്ചി: പറവൂർ പുത്തൻവേലിക്കരയിലെ റിസോർട്ടിൽ സുഹൃത്തുക്കളോടൊപ്പം താമസിച്ചിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ എടവിലങ്ങ് സ്വദേശിയായ കുഞ്ഞിമാക്കാൻ പുരയ്ക്കൽ കുമാരന്റെ മകൻ സന്തോഷ് (48) ആണ് മരിച്ചത്. ജിവിഎച്ച്എസ്എസ് സ്കൂളിൽ ലാബ് അസിസ്റ്റന്റും എടവിലങ്ങ് പഞ്ചായത്തിലെ ബിഎൽഒയുമായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു സന്തോഷ്. ശനിയാഴ്ചയാണ് എട്ട് സുഹൃത്തുക്കളോടൊപ്പം സന്തോഷ് ഷെൽസ് റിവേറിയ റിസോർട്ടിൽ മുറിയെടുത്തത്. സംഘത്തിലുണ്ടായിരുന്ന മറ്റൊരു സുഹൃത്തിനൊപ്പമാണ് സന്തോഷ് മുറി പങ്കിട്ടിരുന്നത്.

ഞായറാഴ്ച രാവിലെ എട്ട് മണിയായിട്ടും സന്തോഷ് എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചുണർത്താൻ ശ്രമിച്ചു എങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്. ഉറക്കത്തിനിടെ മരണം സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡ് ഉൾപ്പെടെ എത്തി പരിശോധന നടത്തി. ഭാര്യ അഡ്വ. സജിത. മകൾ അരുന്ധതി (വിദ്യാർഥിനി). സംസ്കാരം പിന്നീട് നടത്തും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാവിലെ പഠിക്കാനായി മുറിയിൽ കയറി, 12 മണിക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ വാതിൽ തുറന്നില്ല; 14 കാരിയുടെ മരണത്തിൽ നീറി കുടുംബം
മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചു, നമ്പർ പ്ലേറ്റ് മാറ്റി കറങ്ങി, യുവാവ് പൊലീസ് പിടിയിൽ