ബോർവെൽ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് പത്തടി താഴ്ചയിലേക്ക് വീണു; ഒരാൾ മരിച്ചു

Published : Jan 26, 2024, 11:19 AM ISTUpdated : Jan 26, 2024, 11:23 AM IST
ബോർവെൽ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് പത്തടി താഴ്ചയിലേക്ക് വീണു; ഒരാൾ മരിച്ചു

Synopsis

മൂന്നു പേർക്ക് പരിക്കേറ്റു. പിക്കപ്പ് ഡ്രൈവർ കൊട്ടോടി കള്ളാർ സ്വദേശി ജിജോ ജോസഫ് (29) ആണ് മരിച്ചത്. ബോർവെൽ ലോറിയും കൂട്ടിയിടിച്ച് പത്തടി താഴ്ചയിലേക്ക് വീണ പിക്കപ്പിന് മുകളിലേക്ക് ബോർവെൽ ലോറി വീഴുകയായിരുന്നു. 

കാസർകോട്: കാസർകോട് കളക്കരയിൽ പിക്കപ്പും ബോർവെൽ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. പിക്കപ്പ് ഡ്രൈവർ കൊട്ടോടി കള്ളാർ സ്വദേശി ജിജോ ജോസഫ് (29) ആണ് മരിച്ചത്. ബോർവെൽ ലോറിയും കൂട്ടിയിടിച്ച് പത്തടി താഴ്ചയിലേക്ക് വീണ പിക്കപ്പിന് മുകളിലേക്ക് ബോർവെൽ ലോറി വീഴുകയായിരുന്നു. 

ഇന്ന് രാവിലെയാണ് സംഭവം. അപകടത്തിൽ വാഹനത്തിനടിയിൽ പെട്ട പിക്കപ്പ് ഡ്രൈവർ ജിജോ ജോസഫ് മരിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ജിജോ ജോസഫിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 

പാതിദിനം കൊണ്ട് ഭണ്ഡാരം നിറയുന്നോ, രാമക്ഷേത്രത്തില്‍ രണ്ട് ദിവസം കൊണ്ട് 3.17 കോടി രൂപയോ? വീഡിയോയുടെ സത്യമിത്

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വരാപ്പുഴയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ; ബംഗലൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചു
ഇറച്ചികോഴി മാലിന്യങ്ങള്‍ വാഹനത്തിലെത്തിച്ചു, തെരുവ് നായകള്‍ക്ക് ഭക്ഷണമായി നല്കി, പരാതിയിൽ നടപടി, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി