ഒരു ലക്ഷം രൂപ കടം വാങ്ങി, പണം തിരികെ ചോദിച്ചതോടെ കഥ മാറി, ഹരിപ്പാട് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Published : Apr 28, 2026, 12:11 AM IST
Accused alappuzha

Synopsis

കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് ഹരിപ്പാട് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പാട് സ്വദേശി സജിക്കാണ് ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റത്. 

ഹരിപ്പാട്: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്താൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. മുതുകുളം ചെമ്പകപ്പള്ളിയിൽ വീട്ടിൽ ബിനു കോശി (50) ആണ് പിടിയിലായത്. പള്ളിപ്പാട് തെക്കേക്കര സ്വദേശി സജി (46) ആണ് ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ബിനു കോശിയുടെ ഭാര്യ സജിയുടെ സഹോദരിയിൽ നിന്ന് ഒരു ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഈ തുക തിരികെ ചോദിക്കുന്നതുമായി ബന്ധപ്പെട്ട് ബിനുവും സജിയും തമ്മിൽ തർക്കം നിലനിന്നിരുന്നു. സംഭവദിവസം ബിനുവിന്റെ വീടിന് മുന്നിലെത്തി പണം ആവശ്യപ്പെട്ട സജിയെ പ്രതി ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് സജി അവിടെ നിന്ന് മടങ്ങാൻ ശ്രമിക്കുന്നതിനിടെ, വീട്ടിനുള്ളിൽ നിന്ന് കത്തിയുമായി ഓടിയെത്തിയ ബിനു സജിയെ പിന്തുടർന്ന് കഴുത്തിന്റെ ഇടതുഭാഗത്ത് വെട്ടുകയായിരുന്നു. കഴുത്തിന് ആഴത്തിൽ മുറിവേറ്റ സജിയെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശ്രമത്തിന് കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഭക്ഷണം കഴിക്കാന്‍ പണം ചോദിച്ചത് നല്‍കിയില്ല, നടപ്പാതയില്‍ കിടന്നുറങ്ങിയിരുന്നയാളെ അടിച്ചുകൊന്നു, നിരവധി കേസുകളിലെ പ്രതി പിടിയിൽ
വാക്കുതര്‍ക്കവും അടിപിടിയും, വീടിനുള്ളില്‍ യുവാവ് കൊല്ലപ്പെട്ടു, സഹോദരൻ പിടിയിൽ