
തൃശൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങൾ അറസ്റ്റിൽ. അന്തിക്കാട് മഞ്ഞപ്പിത്തം എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചുക്കുന്ന ഒളരി അരണാട്ടുകര സ്വദേശികളായ അത്താണിക്കൽ വീട്ടിൽ ജിത്ത് (29), ജീവ (32) എന്നീ സഹോദരങ്ങളെയാണ് മയക്കുമരുന്നുമായി പാലീസ് അറസ്റ്റ് ചെയ്തത്. ഇവർ താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ താമസിച്ചിരുന്ന റൂമുകളിൽ നിന്നായി 0.950 ഗ്രാം എംഡിഎംഎയും 42.760 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു.
കൂടാതെ മയക്കുമരുന്ന് വില്പനയ്ക്കും അളവെടുക്കുന്നതിനുമായി ഉപയോഗിച്ചിരുന്ന രണ്ട് ഡിജിറ്റൽ ത്രാസുകൾ, ലഹരിവസ്തുക്കൾ പാക്ക് ചെയ്യാനുള്ള സിപ്പ് ലോക്ക് കവറുകൾ, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒസിബി പേപ്പറുകൾ, എം.ഡി.എം.എ. ഉപയോഗിക്കുന്നതിനുള്ള പ്രത്യേക ഉപകരണം, മയക്കുമരുന്ന് വില്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 10,800 രൂപ എന്നിവയും സംഭവസ്ഥലത്തുനിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജിത്ത് തൃശ്ശൂർ ഈസ്റ്റ് വെസ്റ്റ് ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ പരിധികളിൽ ആയി മയക്കുമരുന്ന് വില്പനയ്ക്ക് ആയി സൂക്ഷിച്ച കേസിലും, മയക്ക് മരുന്ന് ഉപയോഗം ലഹരി ഉപയോഗിച്ചു വാഹനം ഓടിക്കുക എന്നിങ്ങനെയുള്ള 5 കേസുകളിൽ പ്രതിയാണ്. ജീവ ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ മയക്ക് മരുന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച് കേസിലെ പ്രതിയാണ്.
കാട്ടൂർ പൊലീസ് സ്റ്റേഷൻ സി ഐ വിനോജ്, ഡാൻസ് ഓഫ് സി ഐ വിപിൻ ഗംഗാധരൻ, എസ് ഐ ജയകൃഷ്ണൻ പി., എസ് ഐ ഷൈൻ ടി ആർ, എസ് സി പി ഓ സോണി പി എക്സ്, എസ് സി പി ഓ ഷിന്റോ, ഷാഡോ ടീം പൊലീസ് ഉദ്യോഗസ്ഥരായ എസ് സി പി ഓ കൃഷ്ണദാസ് വി , സിപിഎം മിഥുൻ പി എസ്, അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ ടി.വി.ഋഷിപ്രസാദ്, സിപിഒ രാജ്കുമാർ, സിപിഒ വിനോദ് , സിപിഒ വിജിത എന്നിവ അടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam