പൊട്ടിവീണ വൈദ്യുതി കമ്പി സൈക്കിളിൽ കുരുങ്ങി, കോഴിക്കോട്ട് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

Published : Jul 06, 2023, 09:13 PM IST
പൊട്ടിവീണ വൈദ്യുതി കമ്പി സൈക്കിളിൽ  കുരുങ്ങി, കോഴിക്കോട്ട് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

Synopsis

ബന്ധു വീട്ടിൽ പോയി തിരിച്ച് വരുമ്പോൾ സൈക്കിളിൽ പൊട്ടിവീണ വൈദ്യുതി കമ്പി കുരുങ്ങുകയായിരുന്നു, ശക്തമായ മഴയിലും കാറ്റിലും തെങ്ങ് മുറിഞ്ഞ് വീണാണ് വൈദ്യുതി കമ്പി പൊട്ടിയത്. ഇതറിയാതെ ഈ വഴി വന്നതായിരുന്നു നിഹാൽ.  

കോഴിക്കോട് : പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മണിയൂർ മുതുവന ഹമീദിന്റ  മകൻ മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. മണപ്പുറ താഴെവയലിൽ വെച്ചാണ് ദാരുണ സംഭവമുണ്ടായത്. ബന്ധു വീട്ടിൽ പോയി തിരിച്ച് വരുമ്പോൾ സൈക്കിളിൽ പൊട്ടിവീണ വൈദ്യുതി കമ്പി കുരുങ്ങുകയായിരുന്നു, ശക്തമായ മഴയിലും കാറ്റിലും തെങ്ങ് മുറിഞ്ഞ് വീണാണ് വൈദ്യുതി കമ്പി പൊട്ടിയത്. ഇതറിയാതെ ഈ വഴി വന്നതായിരുന്നു നിഹാൽ. 

അതിതീവ്ര മഴ: നാളെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; വിവരങ്ങളിങ്ങനെ

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാണ്. ഇന്ന് മൂന്ന് പേരാണ് മഴക്കെടുതിയിൽ മരിച്ചത്. ആര്യനാടും ചങ്ങനാശ്ശേരിയിലും കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി മരിച്ചു. ആര്യനാട് മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ്, ചങ്ങനാശേരി തൃക്കൊടിത്താനത്ത് ആദിത്യ ബിജു എന്നിവരാണ് മരിച്ചത്. പാറശ്ശാലയിൽ വീടിനു മുകളിൽ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടയിൽ
കാൽ വഴുതിവീണ് ഗൃഹനാഥനും മരണമടഞ്ഞു. ചെറുവാരകോണം ബ്രൈറ്റ് നിവാസിൽ ചന്ദ്രനാണ് മരിച്ചത്. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി. സംസ്ഥാനത്ത് ആകെ 2531 പേർ ആണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.29 വീടുകൾ പൂർണമായും, 642 വീടുകൾ ഭാഗികമായും തകർന്നു. തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ നാല് പേരെ രക്ഷപ്പെടുത്താനായത് ആശ്വാസകരമായി.  

 


 

PREV
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു