
ആലപ്പുഴ: കാലിലെ ചെളി കഴുകാനായി കടലിലിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു. പായിപ്പാട് നെല്‍പുരയ്ക്കല്‍ സജി ജോസഫിന്റെ മകന്‍ ഫ്രാന്‍സിസ് വര്‍ഗീസാണ് (ജോയല്‍) (17) മരിച്ചത്. ഇന്നലെ വൈകിട്ട് 4.30നാണ് അപകടമുണ്ടായത്. സുഹൃത്തുക്കളുടെ കൂടെ ആലപ്പുഴ ബിച്ചിലെത്തിയതായിരുന്നു ഫ്രാന്‍സിസ്. ബീച്ചില്‍ കുറെ സമയം ചിലവഴിച്ചതിന് പിന്നാലെ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
കാലിലെ ചെളി കഴുകാനായി കടലിലേക്ക് ഇറങ്ങിയതും ശക്തമായ തിരയില്‍പ്പെട്ട് ജോയല്‍ കടലില്‍ അകപ്പെടുകയായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ഇന്ന് രാവിലെ 6.30 ഓടെ കടലില്‍ മീന്‍പിടിക്കാന്‍ പോയവരാണ് ജോയലിന്‍റെ മൃതദേഹം കണ്ടെത്തിയത്. പായിപ്പാട് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു ജോയല്‍. മാതാവ്: എല്‍സി വര്‍ഗീസ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam