രക്ഷകനായി സുൽത്താൻ; കളിക്കുന്നതിനിടെ പത്തുവയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽവീണു, അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്

Published : Nov 22, 2026, 11:12 AM IST
save life of boy thrissur well accident

Synopsis

ചിറമനേങ്ങാട് ലക്ഷം വീട് പരിസരത്തെ ഒരു വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ഇരുവരും. സൈനുല്‍ അബിദീന്‍ വീടിനോട് തൊട്ടടുത്ത ഗ്രൗണ്ടില്‍ കൂട്ടുകാരോടൊത്ത് ഓടിക്കളിക്കുന്നതിനിടയില്‍ സമീപത്തെ ആള്‍മറയില്ലാത്ത ആഴത്തിലുള്ള കിണറ്റിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു.

തൃശൂര്‍: കൂട്ടുകാരോടൊത്ത് ഓടിക്കളിക്കുന്നതിനിടെ ആള്‍മറയില്ലാത്ത ആഴത്തിലുള്ള കിണറ്റിലേക്ക് വീണ പത്തു വയസ്സുകാരനെ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുത്തി. എരുമപ്പെട്ടി ചിറമനേങ്ങാട് ലക്ഷംവീട് സ്വദേശി പരേതനായ ഇല്യാസിന്റെ മകന്‍ സൈനുല്‍ അബിദീനെയാണ് മേഴത്തൂര്‍ സ്വദേശി സുല്‍ത്താന്‍ രക്ഷപ്പെടുത്തിയത്.

ചിറമനേങ്ങാട് ലക്ഷം വീട് പരിസരത്തെ ഒരു വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ഇരുവരും. സൈനുല്‍ അബിദീന്‍ വീടിനോട് തൊട്ടടുത്ത ഗ്രൗണ്ടില്‍ കൂട്ടുകാരോടൊത്ത് ഓടിക്കളിക്കുന്നതിനിടയില്‍ സമീപത്തെ ആള്‍മറയില്ലാത്ത ആഴത്തിലുള്ള കിണറ്റിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. കൂടെ കളിച്ചിരുന്ന കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ സുല്‍ത്താന്‍ ആഴമുള്ള കിണറ്റിലേക്ക് എടുത്തു ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുന്നംകുളത്തുനിന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും അതിനു മുന്നേ കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു. കുട്ടിക്ക് കാര്യമായ പരിക്കുകള്‍ ഒന്നും സംഭവിച്ചിട്ടില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഹകരണ ബാങ്കിൽ പണയം വെച്ചത് വ്യാജ സ്വർണ വളകൾ, തട്ടിയത് നാലര ലക്ഷത്തോളം രൂപ; മൂവർ സംഘം പിടിയിൽ
കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു;​ ​17-കാരനെതിരെ പോക്സോ കേസ്