
ഒറ്റപ്പാലം: ശരീരത്തിന്‍റെ പ്രതിരോധശേഷി നഷ്ടപ്പെടുന്ന അപൂർവരോഗം ബാധിച്ച വിദ്യാർത്ഥി ചികിത്സാസഹായം തേടുന്നു. ഒറ്റപ്പാലം സ്വദേശികളായ സുബ്രഹ്മണ്യൻ, രജിത ദമ്പതികളുടെ പതിമൂന്ന് വയസുള്ള മകൻ നിവേദിനാണ് ഫാൻകോണി അനീമിയ എന്ന രോഗം പിടിപ്പെട്ടത്.
നാല് മാസം മുൻപ് വരെ ഈ വീട്ടിൽ അനുജനോടൊപ്പം കളിച്ചു ചിരിച്ചും നടന്നയാളാണ് നിവേദ്. പനിയ്ക്ക് ചികിത്സ തേടിയപ്പോഴാണ് മകന് ഫാൻകോണി അനീമിയ എന്ന അപൂർവ രോഗം പിടിപ്പെട്ട കാര്യം കുടുംബം അറിയുന്നത്. വാണിയംകുളം ടി.ആർ.കെ സ്കൂൾ ഒൻപതാം ക്ലാസ് വ്യദ്യാർത്ഥിയായ നിവേദ് പഠനത്തിൽ ഏറെ മിടുക്കനായിരുന്നു.
രോഗം മാറ്റുന്നതിനായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉടൻ നടത്തണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ചേട്ടന്‍റെ രോഗം എന്താണെന്ന് പോലും അറിയാത്ത ആറാം ക്ലാസുകാരൻ നിഖിലാണ് മജ്ജ നൽകാൻ ഒരുങ്ങുന്നത്. എന്നാൽ ഭാരിച്ച ചികിത്സ ചിലവിന് മുന്നിൽ പകച്ചുനിൽകുകയാണ് സ്ഥിരവരുമാനം ഇല്ലാത്ത ഈ നിർധന കുടുംബം. 15 ലക്ഷം രൂപയാണ് ചികിത്സ ചിലവ് പ്രതീക്ഷിക്കുന്നത്.
അക്കൗണ്ട് നമ്പർ: 4325000100178973
ഐഎഫ്സി: punb0432500
പഞ്ചാബ് നാഷണൽ ബാങ്ക് ഒറ്റപ്പാലം ശാഖ
9496434882
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam