ബൈക്ക് യാത്രക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു 

കോട്ടയം: കോട്ടയത്ത് ആംബുലൻസ് ഡ്രൈവർമാരും ബൈക്ക് യാത്രക്കാരും തമ്മിൽ തല്ലി. മെഡിക്കൽ കോളേജിന് സമീപത്ത് ഇന്നലെ രാത്രിയിലാണ് സംഭവം. ബൈക്ക് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കൾ തമ്മിലുള്ള തർക്കത്തിൽ ആംബുലൻസ് ഡ്രൈവർമാർ ഇടപെടുകയായിരുന്നു. തുടർന്ന് ആംബുലൻസ് ഡ്രൈവർമാർ യുവാക്കളെ മർദ്ദിച്ചു. സംഭവത്തിൽ മൂന്ന് ആംബുലൻസ് ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് യാത്രക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.

കോട്ടയത്ത് ആംബുലൻസ് ഡ്രൈവർമാരും ബൈക്ക് യാത്രക്കാരും തമ്മിൽ കൂട്ടത്തല്ല് | Kottayam