അവസരം പാഴാക്കേണ്ട! 30 കഴിഞ്ഞ സ്ത്രീകൾക്ക് സൗജന്യം, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സ്തനാർബുദ പരിശോധന

Published : Oct 01, 2025, 09:43 AM IST
Breast cancer RSS

Synopsis

സ്തനാർബുദ അവബോധ മാസത്തിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സൗജന്യ സ്തനാർബുദ പരിശോധന സംഘടിപ്പിക്കുന്നു. 30 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ക്ലിനിക്ക് പ്രവർത്തിക്കുക.

തിരുവനന്തപുരം: സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സൗജന്യ സ്താനാർബുദ പരിശോധന സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്നു മുതൽ 31 വരെ ചൊവ്വ,വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 1.30 മുതൽ 3.30 വരെയാണ് പരിശോധന ക്ലിനിക്കിന്റെ പ്രവർത്തനം. 30 വയസോ അതിന് മുകളിലൊ പ്രായമുള്ള വനിതകൾക്ക് ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്താം.

സ്തനാർബുദത്തെ തടയുക, പ്രാരംഭദശയിൽ തന്നെ രോഗനിർണയം നടത്തി രോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കുക, അർബുദ ബാധിതരെ സാമൂഹികമായും മാനസികമായും പിന്തുണയ്ക്കുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ഒക്ടോബർ മാസം പിങ്ക് മാസമായി ആചരിക്കുന്നത്. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിവസം പരിശോധന ഉണ്ടായിരിക്കില്ല. കൂടുതൽ വിവരങ്ങൾക്കും പരിശോധന ബുക്ക് ചെയ്യുന്നതിനും 0471 252 22 99 എന്ന നമ്പരിൽ പകൽ 10 മണിക്കും 4 മണിക്കുമിടയിൽ (അവധി ദിവസങ്ങൾ ഒഴികെ)ബന്ധപ്പെടാം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി