മൂത്ത കുട്ടിയെ സ്കൂളിലയച്ച് തിരികെ വന്നപ്പോൾ ഇളയ കുഞ്ഞിന് അനക്കമില്ല; ദാരുണാന്ത്യം മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി

Published : Feb 07, 2025, 06:03 PM ISTUpdated : Feb 07, 2025, 06:05 PM IST
മൂത്ത കുട്ടിയെ സ്കൂളിലയച്ച് തിരികെ വന്നപ്പോൾ ഇളയ കുഞ്ഞിന് അനക്കമില്ല; ദാരുണാന്ത്യം മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി

Synopsis

വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു

തിരുവനന്തപുരം: വർക്കല ഇടവയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇടവ ഓടയം ഒറ്റപുന്നവിളയിൽ നൗഷാദ് - രേഷ്ന ദമ്പതികളുടെ 48 ദിവസം പ്രായമുള്ള നെഹിയാൻ എന്ന ആൺകുഞ്ഞാണ് മരിച്ചത്. രാവിലെ കുഞ്ഞിന് മുലപ്പാൽ നൽകിയശേഷം കട്ടിലിൽ കിടത്തിയിരിക്കുകയായിരുന്നു. 

മൂത്ത കുട്ടിയെ അമ്മ സ്കൂളിൽ അയച്ചശേഷം തിരികെ വന്നു നോക്കുമ്പോൾ കുഞ്ഞിന് അനക്കം ഉണ്ടായിരുന്നില്ല. തുടർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. അയിരൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണമെന്നാണ് നിഗമനം.  കുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നും മറ്റ് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

കൊച്ചി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ 10 മിനിറ്റോളം കുട്ടി വീണുകിടന്നു; അറിഞ്ഞത് സിസിടിവി പരിശോധിച്ചപ്പോൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു