
കൊല്ലം: കൊല്ലം തെൻമല ഉറുകുന്നിൽ കെഎസ്ആർടിസി ബസും കാലി സിലിണ്ടറുകളുമായി എത്തിയ ഭാരത് പെട്രോളിയത്തിൻ്റെ ലോറിയും കൂട്ടിയിടിച്ച് അപകടം. തെങ്കാശിയിൽ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. സീറ്റിനോട് ചേർന്ന ഡോർ ഇളകി ഡ്രൈവർ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസിലെ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam