
പാലക്കാട്: ബ്രൂവറി വിവാദത്തിനിടെ പാലക്കാട് എലപ്പുള്ളി പഞ്ചായത്തിൽ സിപിഎമ്മിൻ്റെ അവിശ്വാസ നീക്കം. അവിശ്വാസം ചർച്ച ചെയ്യണമെന്ന് കാട്ടി സിപിഎം അംഗങ്ങൾ നോട്ടീസ് നൽകി. 22 അംഗ ഭരണസമിതിയിൽ കോൺഗ്രസ് 9, സിപിഎം 8, ബി.ജെ.പി 5 എന്നിങ്ങനെയാണ് എലപ്പുള്ളി പഞ്ചായത്തിലെ കക്ഷിനില. സിപിഎം തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും അവിശ്വാസം പരാജയപ്പെടുമെന്നും പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
ബ്രൂവറി വിവാദം ശക്തമാകുന്നതിനിടെയാണ് സിപിഎമ്മിൻ്റെ അവിശ്വാസ നീക്കം. കോൺഗ്രസ് എലപ്പുള്ളി പഞ്ചായത്തില്‍ ഭരണ സമിതി അറിഞ്ഞ് കൊണ്ടാണ് ബ്രൂവറി വരുന്നത് എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ബ്രൂവറി വേണ്ടെന്ന സിപിഐ നിലപാട് എടുക്കുമ്പോള്‍, ഭൂഗർഭ ജലചൂഷണം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി സിപിഐയെ അനുനയിപ്പിക്കാനാണ് സിപിഎം നീക്കം.