ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ചാരായം വാറ്റ്; പ്രതി ഒളിവിൽ

Published : May 27, 2020, 09:48 PM ISTUpdated : May 27, 2020, 09:53 PM IST
ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ചാരായം വാറ്റ്; പ്രതി ഒളിവിൽ

Synopsis

പരിശോധനയിൽ ഫ്ലാറ്റിൽ നിന്ന് രണ്ട് ലീറ്റർ ചാരായവും 30 ലീറ്റർ കോടയും പിടിച്ചെടുത്തു. 

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ചാരായം വാറ്റ്.  എക്സൈസ് നടത്തിയ പരിശോധനയിൽ രണ്ട് ലീറ്റർ ചാരായം പിടികൂടി. വാമനപുരം സ്വദേശി ഹേമന്ദാണ് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ചാരായം വാറ്റിയിരുന്നത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം മേനംക്കുളത്തെ കോണ്ഫിഡന്‍റ് അൽത്തീനയിലെ പതിനാലാം നിലയിലെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. 

പരിശോധനയിൽ ഫ്ലാറ്റിൽ നിന്ന് രണ്ട് ലീറ്റർ ചാരായവും 30 ലീറ്റർ കോടയും പിടിച്ചെടുത്തു. ഇതോടൊപ്പം വാറ്റ് നിർമ്മിക്കാനുളള ഉപകരണങ്ങളും പിടികൂടി. അബ്‍കാരി നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫ്ലാറ്റ് വാടകയ്ക്കെടുത്ത ഹേമന്ദ് ഒളിവിലാണ്.
 

PREV
click me!

Recommended Stories

കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ
കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന