
പൂച്ചാക്കൽ: ആങ്ങളയും പെങ്ങളും വീടിനുള്ളിൽ ഒരു സാരിയുടെ രണ്ടു തുമ്പിൽ തൂങ്ങി മരിച്ചു. ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് പതിനേഴാം വാർഡിൽ നികർത്തിൽ വീട്ടിൽ മണിയപ്പൻ (73) സഹോദരി തങ്കമ്മ (64) എന്നിവരാണ് മരിച്ചത്. നേരം പുലർന്നിട്ടും ഇവരെ പുറത്ത് കാണാതായപ്പോൾ അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വർഷങ്ങളായ് ഭാര്യയും മക്കളുമായ് അകന്നു കഴിയുന്ന മണിയപ്പനും കുറച്ചു ദിവസം മാത്രം നീണ്ടു നിന്ന ദാമ്പത്യ ബന്ധം വേർപെട്ട തങ്കമ്മയും ഒരു വീട്ടിലായിരുന്നു താമസം. മുമ്പ് ശരീരത്തിന്‍റെ ഒരു വശം തളർന്നതിന്‍റെ അവശതകൾ മണിയപ്പനെയും, നടുവേദന തങ്കമ്മയെയും മാനസികമായി അലട്ടിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam