
തിരുവനന്തപുരം: ജ്യേഷ്ഠന്റെ സഞ്ചയന ചടങ്ങുകളില്‍ പങ്കെടുത്ത് വീട്ടിലേക്ക് പോകാനിറങ്ങിയ അനുജന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ മരിച്ചു. ജ്യേഷ്ഠന്‍ മരിച്ച് ഏഴാം ദിവസമായിരുന്നു മരണം. വിഴിഞ്ഞം വില്ലേജിൽ മുല്ലൂർ സാബു നിവാസിൽ ആർ.ബാബു (68) ആണ് മരിച്ചത്. ജേഷ്ഠൻ വേലപ്പൻ (റിട്ട.കെഎസ്ആർടിസി) കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. ജേഷ്ഠന്‍റെ സഞ്ചയന ദിവസം ചടങ്ങുകൾക്ക് ശേഷം വൈകിട്ട് ബാബുവിന് സ്ട്രോക്ക് വന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാവിലെയോടെ മരിച്ചു. ഭാര്യ: ശ്യാമള.മക്കൾ: ബിന്ദു, സിന്ധു, സാബു. മരുമക്കൾ: സുരേഷ്, വിനോദ്, സുചിത്ര ബാബു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam