വർക്കലയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ

Published : Sep 08, 2024, 11:25 PM ISTUpdated : Sep 08, 2024, 11:26 PM IST
വർക്കലയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ

Synopsis

തലയ്ക്കും മുഖത്തിനും ഗുരുതരമായ വെട്ടേറ്റ അജിത്തിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അതേസമയം, സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. 

തിരുവനന്തപുരം: വർക്കലയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. വർക്കല കാറാത്തല സ്വദേശിയായ 36 വയസ്സുള്ള അജിത് ആണ് മരിച്ചത്. സഹോദരൻ അജേഷ് പൊലീസ് കസ്റ്റഡിയിലാണെന്നാണ് സൂചന. കുടുംബ പ്രശ്നത്തിൽ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാത്രി 9.45  നാണ് സംഭവമുണ്ടായത്. തലയ്ക്കും മുഖത്തിനും ഗുരുതരമായ വെട്ടേറ്റ അജിത്തിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അതേസമയം, സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. 

മേശയിലുള്ള പണമെടുത്തില്ല; ബിവറേജിൻ്റെ ചുമർ തുരന്ന് കള്ളൻ അകത്ത്, അടിച്ചുമാറ്റിയത് മദ്യക്കുപ്പികൾ മാത്രം

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ