
മാരാരിക്കുളം: റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ മാല കവര്‍ന്ന സഹോദരങ്ങള്‍ പിടിയില്‍. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ അഭിലാഷ് ഭവനത്തില്‍ അഭിജിത്ത് (22), സഹോദരന്‍ അഭിലാഷ് (28) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവിഴ ഒട്ടോകാസ്റ്റിൽ ജോലി ചെയ്തിരുന്ന കഞ്ഞിക്കുഴി കാർത്തുവെളി വീട്ടിൽ പ്രഭാവതി (65) കഴിഞ്ഞ അഞ്ചാം തീയതി രാവിലെ 10 -ന് തിരുവിഴ ഫ്രെഷ് എൻ ഫൈൻ സുപ്പർമാർക്കറ്റിന് സമീപം കിഴക്കോട്ടുള്ള റോഡിലൂടെ നടന്ന് പോയ സമയം കാറിൽ വന്ന പ്രതികള്‍ വഴി ചോദിക്കാനെന്ന വ്യാജേന എത്തി കഴുത്തിൽ കിടന്ന മാലപൊട്ടിച്ചെടുക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച പ്രഭാവതിയെ ഉപദ്രവിക്കുകയും ചെയ്തു. സമീപത്തുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനം പത്തനംതിട്ട സ്വദേശിയുടെതാണെന്ന് ബോധ്യമായി. ഈ വാഹനത്തിന്റെ ഉടമയെ തേടി പൊലീസ് പാർട്ടി പത്തനംതിട്ടയിൽ എത്തുകകയും, ഉടമ അവിടെ താമസം ഇല്ലായെന്ന് മനസ്സിലാക്കുകയും, തുടർന്ന് സൈബർ സെല്ലിന്റെ സഹായത്താൽ അവർ വാടകക്ക് താമസിക്കുന്ന വീയ്യപുരത്ത് ചെന്ന് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ വി ബിജുവിന്റെ നേതൃത്വത്തിൽ പോലീസ് സബ്ബ് ഇൻസ്പെക്ടർ സജീർ ഇ എം, സി പി ഒ മാരയ സുജിത്ത്, സുരേഷ് ആർ ഡി, സുധീഷ് ചിപ്പി, ഹരീഷ്, ബൈജു, ശ്യാംലാൽ എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read more: പഠനം പാതിവഴിയിൽ മുടങ്ങിയോ? നിങ്ങൾക്കിതാ ഒരു കേരളാ പൊലീസ് പദ്ധതി
അതേസമയം, ഏഴു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 19കാരൻ പോക്സോ നിയമപ്രകാരം പിടിയിൽ. താമരക്കുളം കണ്ണനാകുഴി മലയുടെ വടക്കതിൽ നന്ദു പ്രകാശാണ് (19) പിടിയിലായത്. വള്ളികുന്നം സർക്കിൾ ഇൻസ്പെക്ടർ എം.എം. ഇഗ്ന്യേഷ്യസ്, എസ്.ഐമാരായ കെ. അജിത്, കെ.ആർ. രാജീവ്, സി.പി.ഒമാരായ ജിഷ്ണു, ഉണ്ണി, ഷഫീഖ്, അരുൺ ഭാസ്കർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam