
തൃശൂര്‍: ഹാഷിഷ് ഓയിലും കള്ള നോട്ടുകളുമായി യുവാവ് പിടിയില്‍. കുന്നംകുളം സ്റ്റേഷന്‍ റൗഡിയായ കേച്ചേരി സ്വദേശി ദയാലിനെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചന്തപ്പുരയിലുള്ള അപാര്‍ട്‌മെന്‍റില്‍ വില്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു ഹാഷിഷ് ഓയില്‍. 500 രൂപയുടേയും 200 രൂപയുടേയും വ്യാജ നോട്ടുകളും ഇയാളില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്.
ദയാലിനെതിരെ 97 ഗ്രാം തൂക്കം വരുന്ന മയക്കുമരുന്ന് കൈവശം വെച്ചതിന് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ 2022ല്‍ ഒരു കേസുണ്ട്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ഒരു അടിപിടി കേസ് അടക്കം നാല് ക്രിമിനല്‍ കേസുകളിലും പ്രതിയാണ്.
മയക്കുമരുന്നിന്‍റെയും വ്യാജ കറന്‍സിയുടെയും ഉറവിടത്തേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ ബി കെ, സബ് ഇന്‍സ്‌പെക്ടര്‍മാരായ സാലിം, ജിജേഷ്, ജോഷി, എ എസ് ഐ അസ്മാബി, സിവില്‍ പോലീസ് ഓഫീസര്‍ ജിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.