
കൊല്ലം: പരവൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മേയാൻ വിട്ടിരുന്ന പോത്തുകളെ അജ്ഞാതർ മാരകമായി വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. തെക്കുംഭാഗം സ്വദേശി നജീബിൻ്റെ പോത്തുകളെയാണ് വെട്ടിയത്. നജീബിന്റെ വീടിനടുത്തായി കടലിനോട് ചേർന്നു കിടക്കുന്ന ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു സംഭവം. അടുത്തിടെ കടൽ തീരം വഴി അജ്ഞാതർ പ്രദേശത്ത് തമ്പടിച്ച് ലഹരി വിൽപ്പന നടത്തുന്നുവെന്ന് പരാതി ഉയർന്നിരുന്നു.
ഈ സംഘത്തിൽപ്പെട്ടവരാകാം പോത്തുകളെ വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് നിഗമനം. മൂന്ന് പോത്തുകൾക്ക് വെട്ടേറ്റു. മയക്കുമരുന്ന് സംഘത്തിനെതിരെ പൊലീസിൽ പരാതി നൽകിയത് നജീബ് ആണെന്ന തെറ്റിദ്ധാരണയിലാകാം ആക്രമണമെന്നാണ് സംശയം. പരവൂർ പൊലീസിലും മൃഗസംരക്ഷണ വകുപ്പിലും പരാതി നൽകി. മാസങ്ങൾക്കു മുൻപ് മറ്റൊരാൾ വളർത്തിയിരുന്ന പോത്തിന്റെ കാല് ഒരു സംഘം അടിച്ചൊടിച്ചിരുന്നു.