അമ്പലപ്പുഴയിൽ വാഹനത്തിൽ നിന്നിറക്കവെ പോത്ത് വിരണ്ടോടി, പിന്നെ ആകെ പ്രശ്നം, കടലിൽ ചാടി! ഒടുവിൽ രക്ഷിച്ചു

Published : Mar 23, 2024, 10:07 PM IST
അമ്പലപ്പുഴയിൽ വാഹനത്തിൽ നിന്നിറക്കവെ പോത്ത് വിരണ്ടോടി, പിന്നെ ആകെ പ്രശ്നം, കടലിൽ ചാടി! ഒടുവിൽ രക്ഷിച്ചു

Synopsis

തീരദേശ റോഡിലൂടെ ഓടിയ മൃഗം കാക്കാഴം പടിഞ്ഞാറ് കടലിൽ ചാടുകയായിരുന്നു

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ അറവിന് കൊണ്ടുവന്ന പോത്ത് വിരണ്ടോടി കടലിൽചാടി. മത്സ്യതൊഴിലാളികൾ രക്ഷപെടുത്തി കരയിലെത്തിച്ചു. കാക്കാഴം തീരദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം. കാക്കാഴം സ്വദേശി ഷാജി അറവിനായി തിരുവല്ലയിൽ നിന്നുമെത്തിച്ച പോത്തിനെ വളഞവഴി പടിഞ്ഞാറ് ഭാഗത്ത് വാഹനത്തിൽനിന്നും ഇറക്കുന്നതിനിടെയാണ് വിരണ്ടോടിയത്. തീരദേശ റോഡിലൂടെ ഓടിയ മൃഗം കാക്കാഴം പടിഞ്ഞാറ് കടലിൽ ചാടുകയായിരുന്നു. ഇവിടെ പൊന്ത് വള്ളത്തിൽ  മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളാണ് പോത്തിനെ രക്ഷിച്ചത്. കരക്കെത്തിച്ച പോത്തിനെ ഉടമ വാഹനത്തിൽ കയറ്റി മടക്കിയെത്തിച്ചു.

പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് സഫാ മറിയം മരണപ്പെട്ടു, നജീബിന്‍റെ കുടുംബത്തിലെ വേദന പങ്കുവച്ച് ബെന്യാമിൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്
റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്