കൊവിഡ് ഭീതിയില്‍ കച്ചവടം നിലച്ചു; 60 കടമുറികളുടെ വാടക ഒഴിവാക്കി കെട്ടിട ഉടമ

Published : Mar 18, 2020, 11:18 PM ISTUpdated : Mar 18, 2020, 11:21 PM IST
കൊവിഡ് ഭീതിയില്‍ കച്ചവടം നിലച്ചു; 60 കടമുറികളുടെ വാടക  ഒഴിവാക്കി കെട്ടിട ഉടമ

Synopsis

കൊവിഡ് 19 ഭീതി മൂലം കച്ചവടം ഇല്ലാതായതോടെ വ്യാപാരികള്‍ക്ക് ഒരു മാസത്തെ വാടക ഒഴിവാക്കി നല്‍കി കെട്ടിട ഉടമ. 

പെരുമ്പിലാവ്: കൊവിഡ് 19 ഭീതി മൂലം കച്ചവടം നിലച്ചതോടെ 60 കടമുറികളുടെ വാടക ഒഴിവാക്കി കെട്ടിട ഉടമ. കോഴിക്കോട് മൊയ്തീന്‍ പള്ളി റോഡ്, ബേബി ബസാര്‍ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ വാടകയാണ് കച്ചവടക്കാരുടെ അവസ്ഥ മനസ്സിലാക്കി കെട്ടിടത്തിന്‍റെ ഉടമ ചാലിശേരി സ്വദേശി സി ഇ ചാക്കുണ്ണി ഒഴിവാക്കിയത്. 

ഒരു മാസത്തെ വാടകയാണ് ചാക്കുണ്ണിയും കെട്ടിടം സ്വന്തമായുള്ള ഇദ്ദേഹത്തിന്‍റെ അഞ്ച് ബന്ധുക്കളും കൂടി ഒഴിവാക്കിയത്. ചാക്കുണ്ണിയുടെ മാതൃക പിന്തുടര്‍ന്ന് മറ്റ് കെട്ടിട ഉടമകളും വാടക വേണ്ടെന്ന് വെക്കുമെന്ന് അറിയിച്ചിട്ടുണ്ട്.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജോലി കഴിഞ്ഞ് വരുന്ന വഴിയിൽ ബൈക്ക് അപകടത്തിൽ പെട്ട് മരണം, പത്ത് പേർക്ക് പുതു ജീവനേകി അരുൺ മടങ്ങി
ലോക്കറിൽ നിന്ന് 20 ലക്ഷം, ക്യാഷ് ട്രേയിൽ നിന്ന് മൂന്ന് ലക്ഷം, കൊല്ലത്ത് മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് ലക്ഷങ്ങൾ കവർന്ന പ്രതികൾ പിടിയിൽ