
മാന്നാര്‍: പാടശേഖരത്തിനു തീ പിടിച്ചു. മാന്നാർ കടപ്ര പഞ്ചായത്തിലെ പരുമല ആറാം വാർഡിൽ കൃഷി ചെയ്യാതെ കാട് കയറി കിടന്ന കൊണ്ടൂർ പാടശേഖരത്തിനു തീ പിടിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആണ് തീ പിടുത്തം ഉണ്ടായത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തോളം ആയി കൃഷി ചെയ്യാതെ കിടക്കുന്ന ഇരുപത്തി അഞ്ച് ഏക്കർ വരുന്ന പാടശേഖരത്തിനാണ് തീ പിടിച്ചത്. പാടശേഖരം വൃത്തിയാക്കി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കൃഷിക്കായി ഒരുക്കങ്ങൾ നടക്കുന്നതിനിടെ ആണ് തീ പിടുത്തം ഉണ്ടായത്. തിരുവല്ല, മാവേലിക്കര, ചെങ്ങന്നൂർ എന്നിവടങ്ങളിൽ നിന്നുള്ള അഞ്ചു യുണിറ്റ് ഫയർ യുണിറ്റ് എത്തിയാണ് തീ അണച്ചത്.
മാലിന്യം കത്തിച്ചു, റോഡില്‍ കിടന്ന കാര്‍ നിന്നു കത്തി!
വയനാട്ടിൽ കാട്ടുതീ അണക്കാനുള്ള ശ്രമത്തിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു
ചെങ്ങന്നൂരില്‍ വീടിന് തീ പിടിച്ചു, 15 ലക്ഷത്തിന്റെ നാശനഷ്ടം; കുടുംബം പെരുവഴിയില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam