ജാമ്യത്തിൽ ഇറങ്ങി മുങ്ങി ‘ബൾബ് കണ്ണൻ’, മൂന്നാറിലടക്കം ഒളിവ് ജീവിതം, കൊലക്കേസ് പ്രതി ഒടുവിൽ പിടിയിൽ

Published : Sep 06, 2026, 08:06 AM IST
arrest

Synopsis

കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ 'ബൾബ് കണ്ണൻ' എന്ന പ്രദീപിനെ നേമം പൊലീസ് പിടികൂടി.

തിരുവനന്തപുരം: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ നേമം പൊലീസ് പിടികൂടി. കല്ലിയൂർ ഊക്കോട് ചാനൽക്കര ബിന്ദു ഭവനിൽ ‘ബൾബ് കണ്ണൻ’ പ്രദീപ് എന്ന പ്രദീപിനെയാണ് പനയറക്കുന്നിലെ ബന്ധുവീട്ടിൽ നിന്ന് പൊലീസ് പിടികൂടിയത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മൂന്നാറിൽ മേസ്തിരിപ്പണിക്കിടെ മതിലിടിഞ്ഞുവീണ് ഇടതുകാലിന് പൊട്ടലേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി ബന്ധുവീട്ടിലെത്തിയതായിരുന്നു. ഈ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രദീപ് ഒളിവിൽ പോയത്. 2022 മുതൽ ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ വേറെയും ഉണ്ടെന്ന് പൊലീസ് പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലുവ അമ്പാട്ടുകാവിൽ സ്കൂട്ടറിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു; അപകടം ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ
ആംബുലൻസ് കിട്ടിയില്ല, സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് ജീപ്പിന്റെ സഹായംതേടി; യുവാക്കളെ പൊലീസ് മർദിച്ചെന്ന് പരാതി; സംഭവം പന്തളത്ത്