
ആലുവ: ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് ഏലൂക്കര സ്വദേശിയായ സ്കൂട്ടർ യാത്രികൻ മരിച്ചു. ഏലൂക്കര മണപ്പുറം തെറ്റയിൽ എം കെ. ശശി (64) ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന വിനീഷ് (47) എന്നയാളെ പരിക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനായി മൃതദേഹം വഹിച്ചുള്ള വാഹനത്തെ അനുഗമിക്കുന്നതിനിടയിൽ ആയിരുന്നു അപകടം.
അമ്പാട്ടുകാവിൽ സ്‌കൂട്ടർ യുടേൺ എടുക്കുന്നതിനിടെ അതേ ദിശയിൽ വന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ബസ് ഇടിക്കുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ : സരസ്വതി. മക്കൾ: അജിത്, അഞ്ജു. മരുമക്കൾ : രഞ്ജിത, ഷൈൻ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam