ബുള്ളറ്റ് ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു, യുവാക്കള്‍ക്ക് പരിക്ക്

Published : Feb 26, 2021, 03:11 PM IST
ബുള്ളറ്റ് ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു, യുവാക്കള്‍ക്ക് പരിക്ക്

Synopsis

റോഡിലൂടെ നിരങ്ങി മുന്നോട്ടു നീങ്ങിയ ബൈക്കിന്റെ പെട്രോള്‍ ചോര്‍ന്നാണ് തീപ്പിടുത്തം ഉണ്ടായത്. ബൈക്കിന്റെ അടിയില്‍ പെട്ടുപോയ അനിലിനെ നാട്ടുകാര്‍ ഉടന്‍ തന്നെ പുറത്തെടുക്കുകയായിരുന്നു.  

മാവേലിക്കര: ബുള്ളറ്റ് ബൈക്കുകള്‍ കൂട്ടിയിടിച്ചു തീപിടിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. പുന്നമ്മൂട് ളാഹ  ജങ്ഷനില്‍ വ്യാഴാഴ്ച രാത്രി 10നാണു അപകടം. പുന്നമ്മൂട് ക്ലാരക്കുഴിയില്‍ അനില്‍(43),  സിനിമ, സീരിയല്‍, നാടക നടനായ ഈരേഴതെക്ക് കോട്ടയുടെ കിഴക്കതില്‍  പ്രേം വിനായക്(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്്. വിനായകന്റെ കൂടെയുണ്ടായിരുന്ന ഈരേഴതെക്ക് മുണ്ടോലില്‍ വീട്ടില്‍ ശിവശങ്കറിനും പരിക്കേറ്റു. 

ജങ്ഷനിലെ പച്ചക്കറി കടയില്‍ നിന്ന് സാധനം വാങ്ങി റോഡിലേക്ക് കയറിയ വിനയാകിന്റെ ബൈക്കിലേക്ക് പുന്നമ്മൂട് ഭാഗത്തേക്ക് വന്ന അനിലിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലൂടെ നിരങ്ങി മുന്നോട്ടു നീങ്ങിയ ബൈക്കിന്റെ പെട്രോള്‍ ചോര്‍ന്നാണ് തീപ്പിടുത്തം ഉണ്ടായത്. ബൈക്കിന്റെ അടിയില്‍ പെട്ടുപോയ അനിലിനെ നാട്ടുകാര്‍ ഉടന്‍ തന്നെ പുറത്തെടുക്കുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ ഇയാളെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ പരിക്കേറ്റ വിനയാകിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ധാർമികതയെക്കുറിച്ച് നിങ്ങൾ പഠിപ്പിക്കേണ്ട'; പരസ്പരം പോർ വിളിയുമായി എർദോ​ഗാനും നെതന്യാഹുവും
'നില്ല്, വയസായ ഞാൻ എങ്ങോട്ട് പോണമെന്ന് പറ നീ...'; ബിജെപിയുടെ സമരത്തിനിടെ പ്രതികരിച്ച് സരസ്വതിയമ്മ, സമരം അവസാനിപ്പിച്ചു