ചോറ്റാനിക്കരയിൽ വിദ്യാര്‍ത്ഥികളുടെ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് മരണം

Published : Nov 15, 2019, 03:05 PM IST
ചോറ്റാനിക്കരയിൽ വിദ്യാര്‍ത്ഥികളുടെ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് മരണം

Synopsis

കോട്ടയത്ത് നിന്ന് വിദ്യാർത്ഥികളുമായി വിനോദയാത്രക്ക് വന്ന ബസ്സാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. 

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ചോറ്റാനിക്കരയിൽ ടൂറിസ്റ്റ് ബസ് ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പള്ളുരുത്തി സ്വദേശികളായ  ബേബി, പ്രസാദ് എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. കോട്ടയത്ത് നിന്ന് വിദ്യാർത്ഥികളുമായി വിനോദയാത്രക്ക് വന്ന സെവൻസ് ഹോളിഡേയ്സ് എന്ന ബസ്സാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.

സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തതായി ചോറ്റാനിക്കര സിഐ അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ
കോഴിക്കോട് റെയിഞ്ച് റോവർ കാർ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്