ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക്,ഹാർബറിലേക്ക് ഇടിച്ചുകയറ്റി ഡ്രൈവ‌ർ, തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

Published : Nov 22, 2023, 05:52 PM ISTUpdated : Nov 22, 2023, 05:54 PM IST
ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക്,ഹാർബറിലേക്ക് ഇടിച്ചുകയറ്റി ഡ്രൈവ‌ർ, തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

Synopsis

യാത്രക്കാരെ കയറ്റി പുറപ്പെടുന്നതിനിടയിൽ നിയന്ത്രണം വിട്ട ബസ് തൊട്ടടുത്തുള്ള പുഴയിലേക്ക് നീങ്ങുകയായിരുന്നു

തൃശ്ശൂര്‍: കൊടുങ്ങല്ലൂർ അഴീക്കോട് നിയന്ത്രണം വിട്ട ബസ് ഹാർബറിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അഴീക്കോട് ജെട്ടിക്ക് സമീപമുള്ള ഫിഷിംഗ് ഹാർബറിൽ ഇന്ന് ഉച്ചക്കായിരുന്നു സംഭവം. അഴീക്കോട് - തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന ഷാജി എന്ന ബസാണ്അ പകടത്തിനിടയാക്കിയത്. യാത്രക്കാരെ കയറ്റി പുറപ്പെടുന്നതിനിടയിൽ നിയന്ത്രണം വിട്ട ബസ് തൊട്ടടുത്തുള്ള പുഴയിലേക്ക് നീങ്ങുകയായിരുന്നു.
അപകടമൊഴിവാക്കാനായി ഡ്രൈവർ ബസ് ഫിഷിംഗ് ഹാർബറിലേക്ക് ഇടിച്ചു കയറ്റി. ഹാർബറിൽ മീൻ കയറ്റി നിര്‍ത്തിയിരുന്ന മോട്ടോർ ബൈക്കിലും പെട്ടി ഓട്ടോറിക്ഷയിലും ഇടിച്ചശേഷമാണ് ബസ് നിന്നത്. അപകട സമയത്ത് ഹാർബറിൽ ധാരാളം തൊഴിലാളികൾ ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഇവർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. 

ഡ്രൈവറുടെ അശ്രദ്ധ; എട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെയുമായി പോയ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചു

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മൈക്ക് പിന്നെയും പിണങ്ങി', പക്ഷെ ഇക്കുറി പിണങ്ങാതെ മുഖ്യമന്ത്രി
പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സൗജന്യ ചികിത്സാ പദ്ധതിയുമായി അനിൽ അക്കര