കൊല്ലത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, നിരവധിപ്പേർക്ക് പരിക്ക്; ഇടുക്കിയിൽ കെഎസ്ആർടിസിയും അപകടത്തിൽപ്പെട്ടു

Published : Jan 17, 2024, 09:12 AM ISTUpdated : Jan 17, 2024, 09:59 AM IST
കൊല്ലത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, നിരവധിപ്പേർക്ക് പരിക്ക്; ഇടുക്കിയിൽ കെഎസ്ആർടിസിയും അപകടത്തിൽപ്പെട്ടു

Synopsis

കുരുവിക്കോണത്ത് നിന്നും അഞ്ചലിലേക്ക് വന്ന ചാമക്കാല എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് മതിലിടിച്ച്  മറിഞ്ഞത്. പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. 

കൊല്ലം /ഇടുക്കി : കൊല്ലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട്  മറിഞ്ഞു. അഞ്ചൽ വടമണിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ  നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കുരുവിക്കോണത്ത് നിന്നും അഞ്ചലിലേക്ക് വന്ന ചാമക്കാല എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് മതിലിടിച്ച്  മറിഞ്ഞത്. പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഇടുക്കിയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി

ഇടുക്കി പീരുമേടിനു സമീപം കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി. കുമളിയിൽ നിന്ന് കൊല്ലത്തേക്ക് പോകുന്ന ബസാണ് റോഡിൽ നിന്നും തെന്നിമാറിയത്. സമീപത്തുളള വലിയ തിട്ടയിൽ  ബസ് തട്ടി നിന്നതിനാൽ അപകടം ഒഴിവായി. ഏഴ് യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും പരുക്കില്ല.

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോട്ടപ്പുറം ജംഗ്ഷനിൽ വെച്ച് രാത്രി ഇന്നോവ തടഞ്ഞു, കിട്ടിയ വിവരം കറക്ട്! കാറിനുള്ളിൽ 34 കന്നാസുകളിലായി 1200 ലിറ്റർ സ്പിരിറ്റ്; യുവാക്കൾ പിടിയിൽ
ചിറയിൻകീഴിൽ വീട്ടിൽ കയറിയ കള്ളൻ ഉറങ്ങിപ്പോയി! ഉറങ്ങിയത് വയോധികയെ കെട്ടിയിട്ട് അലമാരയാകെ തിരഞ്ഞ ശേഷം, കള്ളനെ പൂട്ടി വയോധിക