
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി വട്ടപ്പാറയിൽ അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന ബസ് മരത്തിൽ ഇടിച്ച് അപകടം. ഇന്നു രാവിലെ 6.45 ഓടെയായിരുന്നു അപകടം. ശബരിമലയിൽ നിന്ന് താമരശ്ശേരിയിലേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. 15 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വളാഞ്ചേരി നടക്കാവിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
22 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ശബരിമലയിൽ നിന്ന് തലശ്ശേരിയിലേക്ക് അയ്യപ്പഭക്തരുമായി പോവുകയായിരുന്ന ബസ് വട്ടപ്പാറ വളവിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട് മരത്തിലടിച്ചു നിൽക്കുകയായിരുന്നു എന്നാണ് നിഗമനം. അപകടത്തിൽ ബസന്റെ മുൻഭാഗം ഭാഗികമായി തകർന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്. വൻ അപകടമാണ് ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു.
Read More : തലയോട്ടിക്കൊപ്പം കണ്ടെത്തിയ മൊബൈലിന്‍റെ ഉടമ മാസങ്ങളായി മിസ്സിംഗ്, നിർണായമാകുക ശാസ്ത്രീയ തെളിവുകൾ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam