സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നേതാവുമായ വി വസീഫിന്റെ ഉമ്മ വഹീദ (61) അന്തരിച്ചു. നാളെ രാവിലെ 11 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാമസ്ജിദിലാണ് ഖബറടക്കം. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച വി വീരാൻകുട്ടിയാണ് ഭർത്താവ്.

കോഴിക്കോട്: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്‍റുമായ വി വസീഫിന്‍റെ ഉമ്മ വഹീദ ( 61) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11 മണി സൗത്ത് കൊടിയത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച അക്കൗണ്ട്സ് ഓഫീസർ വി വീരാൻകുട്ടിയാണ് ഭർത്താവ്. മറ്റു മക്കൾ: വസീത ടീച്ചർ (എസ് കെ യുപി സ്‌കൂൾ കൊടിയത്തൂർ), വസീജ, മരുമക്കൾ ജംഷീദ് പട്ടണയിൽ, (സീനിയർ ക്ലർക്ക് കേരള പൊലീസ്), ലബീദ് കെ അബ്ദുൽ ഗഫൂർ, അർഷിദ (ഹോമിയോ ഡോക്‌ടർ).